ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതാവും വഴികാട്ടിയുമായ ഇന്ത്യയുടെ രാഷ്ട്രപിതാവ് , അഹിംസയിലടിയുറച്ച സമരസിദ്ധാന്തത്തിലൂടെ ലോക ശ്രദ്ധ നേടിയ മനുഷ്യാത്മാവ് ! മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പുജി എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. രണ്ടാം സഹസ്രാബ്ദത്തെ മനുഷ്യസ്നേഹം കൊണ്ടു കീഴടക്കി ലോകപിതാവെന്ന തിളക്കമുറ്റ മുദ്രണമാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്നതിലുമുപരി ഇന്ത്യൻ ജനതയുടെ മഹാത്മജിയും ബാപ്പുജിയുമൊക്കെയായ മോഹൻ ദാസ് കരം ചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധിയുടെ ജീവിതഗാഥയുടെ ഔന്നത്യം.
ദേശസ്നേഹത്തിനുമപ്പുറം മാനുഷികമൂല്യങ്ങളിലും സ്വഭാവവിശുദ്ധിയിലും ഗാഢമായി വേരൂന്നിക്കൊണ്ടുള്ള മഹാത്മാവിന്റെ ജീവിതയാത്രകളിലെ അധികമൊന്നും അറിയപ്പെടാത്ത ചില അവിസ്മരണീയ സംഭവകഥകൾ ക്രോഡീകരിക്കുമ്പോൾ ചരിത്രത്തിന്റെ കടലോളം വ്യാപ്തികളിലേക്ക് തുഴയുകയും ആഴങ്ങളിലേക്ക് മുങ്ങുകയും ചെയ്യേണ്ടതുണ്ട്. ഇവിടെ പെറുക്കിയടുക്കിയ ഗാന്ധിക്കഥകൾ നമ്മുക്ക് സമ്മാനിക്കുക മാനസിക പരിവർത്തനമാണ്, ക്രിയാത്മകമായി ജീവിക്കാനുള്ള പ്രേരണയാണ്.
കുട്ടിക്കാലം മുതൽ നമ്മൾ ശീലിക്കുകയും പാലിക്കുകയും ചെയ്യേണ്ടുന്ന പല ഗുണങ്ങളുമുണ്ട്. മഹാത്മാവ് തന്റെ ലളിതജീവിതത്തിലൂടെ നമ്മുക്ക് തെളിച്ചുതന്നവ.
കൊച്ചു കൊച്ചു സംഭവകഥകളിലൂടെ വരൂ, നമ്മുക്ക് നമ്മുടെ രാഷ്ട്രപിതാവിനെ, ലോകപിതാവിനെ അറിയാൻ ശ്രമിക്കാം.
Details
- Publication Date
- May 10, 2024
- Language
- Malayalam
- ISBN
- 9781304363954
- Category
- Fiction
- Copyright
- All Rights Reserved - Standard Copyright License
- Contributors
- By (author): GEETHA RAVINDRAN
Specifications
- Pages
- 55
- Binding Type
- Paperback Perfect Bound
- Interior Color
- Black & White
- Dimensions
- Digest (5.5 x 8.5 in / 140 x 216 mm)