''പതിരില്ലാ ചൊല്ലുകള്''
Malayalam proverbs
This ebook may not meet accessibility standards and may not be fully compatible with assistive technologies.
250 പഴമൊഴികളും അവയുടെ വിശദീകരണവുമാണ് ''പതിരില്ലാ ചൊല്ലുകള്‍'' എന്ന ഈ പുസ്തകത്തില്‍. പഴമൊഴികള്‍ ഒരിക്കലും പാഴ്‌വാക്കുകളല്ല. നമ്മുടെ പൂര്‍വ്വികര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ പറഞ്ഞുവച്ചവയാണവ.
തലമുറകളിലൂടെ കൈമാറിവന്ന ഓരോ ചൊല്ലും മനുഷ്യസ്വഭാവത്തിന്റെയും ജീവിതത്തിന്റെയും സകലഭാവങ്ങളും നിരീക്ഷിച്ചു രൂപപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെയാണ് ചിരിയും ചിന്തയും കൈമാറിക്കൊണ്ട് ആ ചൊല്ലുകള്‍ ജീവിതത്തിന്റെ ചൂടുംചൂരും മാറാതെ ഇന്നും നിലനില്‍ക്കുന്നതും.
ഈ ആധുനികകാലത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പഴയമൊഴികള്‍ പറഞ്ഞുകൊടുക്കാന്‍ നമ്മില്‍ എത്രപേര്‍ക്കു കഴിയും?. നന്മയുടെ പാഠങ്ങള്‍മാത്രം കൈമാറുന്ന, ജീവിക്കാന്‍ പഠിക്കുന്ന അത്തരം ചൊല്ലുകളില്‍ ചിലതുമാത്രമാണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോചൊല്ലിനും ചെറിയ വിശദീകരണവും നല്‍കിയിട്ടുമുണ്ട്. കുട്ടികളിലേക്ക് ഈ പഴമൊഴികള്‍ പകര്‍ന്നു നല്‍കേണ്ടത് ഓരോ രക്ഷിതാവിന്റേയും കടമതന്നെയാണ്. വരൂ, അവരെ നല്ല ജീവിതപാഠങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താം. ചിരിയോടെ അവര്‍ പഠിക്കട്ടെ ജീവിതം.
Details
- Publication Date
- Apr 20, 2021
- Language
- Malayalam
- Category
- Education & Language
- Copyright
- All Rights Reserved - Standard Copyright License
- Contributors
- By (author): M.S. RENJITH LAL
Specifications
- Format
- EPUB