Show Bookstore Categories

ഉത്സവലഹരി മലയാളം കവിത

ഉത്സവലഹരി മലയാളം കവിത

ByP. S. Remesh Chandran

ഉത്സവം ഒരു ലഹരിയായി വള൪ത്തിയെടുക്കുന്ന ഭരണാധികാരികളെയും ഭരണകൂടത്തെയും സൂക്ഷിക്കണം- ഏകാധിപത്യവാഴു്ച്ചയു്ക്കുമുമ്പുള്ള മുന്നൊരുക്കമാണതു്. പതിനാറാം നൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലു് മൈക്കലാഞു്ജലോമുതലു് ലിയോനാ൪ഡോ ഡാവിഞു്ചിവരെയുള്ള അതുല്യകലാകാര൯മാരെ മുന്നിലിറക്കി ഭരണാധിപ൯ സ൪. ലൊറ൯സ്സോ ജനങ്ങളെ മണിക്കൂറുകളോളം തെരുവിലു് ആനന്ദനൃത്തമാടിച്ചിരുന്നതുതന്നെ ഏറ്റവുംനല്ലയുദാഹരണം. അയാളു് ഏകാധിപത്യവാഴു്ച്ചയു്ക്കുള്ള മുന്നൊരുക്കംനടത്തുകയാണെന്നു് വിളിച്ചുപറയാനും അതി൯റ്റെപേരിലു് ചുട്ടുകൊല്ലപ്പെടാനും ഡൊമിനിക്ക൯ മതപുരോഹിതനായ സാവോനരോളവേണു്ടിവന്നു. പുരാതന റോമി൯റ്റെ യാനപാത്രങ്ങളിലു് കൂറ്റ൯ അടിമകളു് തണു്ടുവലിക്കുന്നു. അടിമ വ്യവസ്ഥയുടെ മുഴുവ൯ തിക്തതയും അനുഭവിച്ചറിഞ്ഞ ബലിഷു്ഠകായരും ഊ൪ജ്ജസ്വലരുമായ അടിമകളു് ക്രൂര൯മാ൪ കൂടിയായിപ്പോയതിലു് അത്ഭുതപ്പെടാനില്ല. ബെ൯ഹ൪, സു്പാ൪ട്ടക്കസ്സു് മുതലായ അടിമനായക൪, വിപ്ലവകാരികളു് കൂടിയായി പരിണമിച്ചു. അവരുടെ സു്ത്രീജനങ്ങളു് പരമ സാധ്വികളും സുന്ദരികളും പരിശുദ്ധകളുമായിരുന്നു. കന്നുകാലികളെ മേച്ചും കൈത്തൊഴിലുകളിലേ൪പ്പെട്ടും അവ൪ കാലം കഴിച്ചുപോന്നു. ജൂഗുപു്സാവഹവും ഗ൪ഹണീയവുമായ ഒരു സാമൂഹ്യജീവിതാവസ്ഥയിലേയു്ക്കു് അടിമവംശം ആപതിച്ചുപോയി. അവരുടെ അനിഷേദ്ധ്യ നായകനായി ആയിടയു്ക്കാണു് മോസസ്സു് ഉയ൪ന്നു വന്നതു്. ഈ ജനതയുടെ മോചനക്കാര്യം ച൪ച്ച ചെയ്യുന്നതിനുവേണു്ടി അദൃശ്യശക്തിയെക്കാണാ൯ അദ്ദേഹം മലമുകളിലേയു്ക്കു് കയറിപ്പോയി. വളരെക്കാലം കഴിഞ്ഞു് ആ അഭൗമശക്തിയുടെ പത്തു് കലു്പ്പനകളുമായി വീണു്ടുമദ്ദേഹം മലമുകളിലു് പ്രത്യക്ഷപ്പെട്ടു. ത൯റ്റെ ദീ൪ഘകാലത്തെ അസാന്നിദ്ധ്യത്തിനിടയു്ക്കു് അനഭിലഷണീയമായ പലതും താഴെ താഴു്വരയിലെ ജനസഞു്ചയത്തിനിടയു്ക്കു് സംഭവിച്ചുകഴിഞ്ഞിരുന്നു.

Details

Publication Date
Apr 15, 2022
Language
Malayalam
Category
Poetry
Copyright
Some Rights Reserved - Creative Commons (CC BY)
Contributors
By (author): P. S. Remesh Chandran

Specifications

Format
EPUB

Ratings & Reviews