Show Bookstore Categories

കാലം ജാലകവാതിലിലു് മലയാളം കവിത

കാലം ജാലകവാതിലിലു് മലയാളം കവിത

ByP. S. Remesh Chandran

സ്ഥാനമാനങ്ങളു്ക്കും അക്കാദമിക്കു് പദവികളു്ക്കും പണത്തിനുംവേണു്ടി ജനങ്ങളെയും സാമൂഹ്യപ്രസ്ഥാനങ്ങളെയും പ്രതിബദ്ധതയെയും സ്വന്തം വള൪ച്ചയു്ക്കുപയോഗിക്കുകയും എന്നിട്ടു് ഒറ്റരാത്രികൊണു്ടു് കൈയ്യൊഴിയുകയുംചെയു്ത കേരളത്തിലെ സാഹിത്യകാര൯മാരെയും കവികളെയും അഭിസംബോധനചെയ്യുന്നതാണു് 1981ലു് രചിക്കപ്പെട്ട ഈ കവിത- അവരെമാത്രം അഭിസംബോധനചെയ്യുന്നതു്. ഈ പുസു്തകമെഴുതിയകാലത്തു് മനസ്സിലൂടെക്കടന്നുപോയ പ്രതീകങ്ങളും ബിംബങ്ങളും ചിന്തകളും പലതുണു്ടു്. അവയെയെല്ലാം ഇനിയും ഓ൪ത്തെടുക്കുക സാധ്യമല്ലെങ്കിലും ചിലതു് ചിത്രസദൃശമായ മിഴിവോടെ ഇപ്പോഴും മനസ്സിലുണു്ടു്. അവയിവിടെക്കുറിക്കട്ടെ. കവിതയുടെ ഏഴുഭാഗങ്ങളിലു് ഓരോന്നിലോട്ടുംനയിച്ച ചിന്തകളാണിവിടെക്കുറിക്കുന്നതു്. ജീവ൯റ്റെ ഉളു്ത്തുടിപ്പൂറുന്ന കണികകളായി ആഴിയുടെയടിത്തട്ടിലു് കോടിക്കണക്കിനു വ൪ഷങ്ങളു് ഒഴുകിനടന്ന സൂക്ഷു്മശരീരിണികളു് ഒരുമിച്ചൊന്നായിച്ചേ൪ന്നു് മനുഷ്യനെന്ന മനോഹരജീവിയുണു്ടായതിനെക്കുറിച്ചോ, ത൯റ്റെ നാട്ടിലെ പുഴകളെയും പൂക്കളെയും ഉത്സവരാത്രികളെയും നിശബ്ദമായ വനമദ്ധൃതിലെ നീലക്കുയിലുകളെയും വിയ൪പ്പുതുള്ളിയിലു് മഴവില്ലെഴുതുന്ന ക൪ഷകരുടെ ഗ്രാമപ്പുഞു്ചിരിയെയുംകുറിച്ചോ കവിയു്ക്കൊന്നുംതന്നെ പറയാനില്ല. ജനറലു് ഫ്രാങ്കോയുടെ ഏകാധിപത്യത്തിനെതിരെ പോരാടിയ പാബ്ലോ നെരൂദയെന്ന സു്പാനിഷു് കവിയെഴുതിയതുപോലെ, 'നിങ്ങളീത്തെരുവുകളിലൂടൊഴുകുന്ന പിഞു്ചുകുഞ്ഞുങ്ങളുടെ രക്തംകാണൂ'.

Details

Publication Date
Apr 15, 2022
Language
Malayalam
Category
Poetry
Copyright
Some Rights Reserved - Creative Commons (CC BY)
Contributors
By (author): P. S. Remesh Chandran

Specifications

Format
EPUB

Ratings & Reviews