Show Bookstore Categories

രാഷു്ട്രീയ ലേഖനങ്ങളു് രണു്ടാം ഭാഗം

രാഷു്ട്രീയ ലേഖനങ്ങളു് രണു്ടാം ഭാഗം

Malayalam Political Treatise

ByP. S. Remesh Chandran

2013-2018 കാലങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു. ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

Details

Publication Date
Apr 16, 2022
Language
Malayalam
Category
History
Copyright
Some Rights Reserved - Creative Commons (CC BY)
Contributors
By (author): P. S. Remesh Chandran

Specifications

Format
EPUB

Ratings & Reviews