ആഗ്രഹങ്ങളും പ്രതീക്ഷകളും മാത്രമാണ് ജീവിതമെന്ന് മനുഷ്യൻ പറയുന്നു. അതിന്റെ‚ പൂർത്തീകരണത്തിനായി നിദാന്തമായി അവൻ അടരാടുന്നു. എന്നാൽ ഈ ജീവിതം വെറും നശ്വരമാണെന്നും, നിത്യമായ ജീവിതം സൃഷ്ടാവായ ദൈവത്തോടൊപ്പം ആയിരിക്കുമെന്നും വിശുദ്ധ ബൈബിൾ നമ്മോടു സാക്ഷീകരിക്കുന്നു. തന്റെ പ്രിയമക്കളായ മനുജകുലത്തെ പാപത്തിന്റെ അന്തകാരതയിൽ നിന്നും മോചിപ്പിച്ച് അനശ്വരമായി തന്നോടൊപ്പം ചേർക്കുവാൻ ദൈവം വാഞ്ചിക്കുന്നു.
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. അവനിൽ വിശ്വസിക്കുന്നവരുടെ സമൂഹമാണ് സഭയെന്നും, ആ സഭയെ തന്റെ മണവാട്ടിയുടെ സാദൃശ്യത്തിൽ സ്നേഹിച്ചു മോദിക്കാനും തന്നോടൊപ്പം ചേർത്തണച്ചു നിർത്തുവാനും ദൈവം സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ നിത്യസത്യത്തിന്റെ ഭാവനാത്മകത്വം തെളിയിക്കുന്ന അതിമനോഹരങ്ങളായ കാവ്യഭാഗങ്ങൾ ശലോമോൻ രാജാവ് ഉത്തമഗീതങ്ങൾ (Song of Songs) എന്ന പേരിൽ ബൈബിളിന്റെ ഹൃദയഭാഗത്ത് ചേർത്തു വെച്ചിരിക്കുന്നു. പൊതുവേ ആരാധനയിലും കൂട്ടായ്മകളിലും വീടുകളിലും ഈ പുസ്തകം വായിക്കാറില്ല. കാരണം ഇതി ലെ പ്രണയചിന്തകളിൽ ഒളിഞ്ഞിരിക്കുന്ന ആത്മീയനിഗൂഡതകൾ എന്താണെന്ന് പഠിക്കുവാനും പഠിപ്പിക്കുവാനും വളരെ കുറഞ്ഞ ശ്രമങ്ങളെ മലയാളഭാഷയിൽ കാണപ്പെടുന്നുള്ളുവെന്നത് ഒരു പ്രധാന കാരണമായിരിക്കാം. ആയതിനാൽ ഉത്തമഗീതങ്ങളിൽ അന്തർലീനമായ ആത്മീയതകളെ, വേദപുസ്തകത്തിലെ തന്നെ മറ്റു ചിന്തകളുമായി താദാത്മ്യപ്പെടുത്തികൊണ്ട്, സാധാരണക്കാരന് ഗ്രഹിക്കാവുന്ന രീതിയിൽ ലളിതമായ ഭാഷയിൽ വിശദീകരിക്കാൻ ഒരു ശ്രമം നടത്തിയിരിക്കയാണ്. ഉത്തമഗീതത്തിലെ ഒരു അദ്ധ്യായം വായിച്ചിട്ട്, ഈ വിവരണം കൂടി വായിച്ചാൽ ശലോമോൻ രാജാവിന്റെ പ്രണയസങ്കൽപ്പങ്ങളിലെ മനോഹാരിത ഉൾകൊണ്ടുകൊണ്ട്, ഉത്തമഗീതം ആസ്വദിക്കാൻ സാധിച്ചേക്കും.കാരണം ഉത്തമഗീതങ്ങൾ ഹൃദയത്തിന്റെ വരികളാണ്, വായിക്കുംതോറും മനോഹാരിതയും ആത്മീയ ദാഹവും അനുഭവിക്കാവുന്ന പ്രേമകാവ്യശകലങ്ങൾ നിറഞ്ഞ പാട്ടുകളുടെ രാജാവ് തന്നെ. ശലോമോൻ രാജാവ് പല ആവർത്തി 'എന്റെ പ്രിയേ' എന്ന് മണവാട്ടിയെ സംബോധന ചെയ്തിരിക്കുന്നതിന്റെ പൊരുൾ പ്രകടമാക്കുന്ന ഈ വ്യാഖ്യാനത്തിനും ആ പേര് നല്കിയതിൽ മറ്റു ലക്ഷ്യങ്ങൾ ഒന്നുമില്ലെന്നും വ്യക്തമാക്കട്ടെ.
Details
- Veröffentlicht am
- Apr 30, 2024
- Sprache
- Malayalam
- ISBN
- 9781304396235
- Kategorie
- Belletristik
- Copyright
- Alle Rechte vorbehalten - Standard-Urheberrechtslizenz
- Autoren/Mitwirkende
- Von (Autor): Mathew Joys
Spezifikationen
- Seiten
- 135
- Bindung
- Paperback Paperback
- Farbe für den Innenteil des Buches
- schwarz & weiß
- Abmessungen
- Digest (5,5 x 8,5 Zoll / 140 x 216 mm)